രാജ്യത്തെ ഇന്ധന വില വർധന സാധാരണക്കാരുടെയും കർഷകരുടെയും നടുവൊടിക്കുന്നതാണെന്ന് സംയുക്ത കിസാൻ മോർച്ച. ചരിത്രത്തിലെ ഉയർന്ന ഇന്ധന വില കർഷകരുടെ വരുമാനത്തെ കാര്യമായി ബാധിച്ചതായി പറഞ്ഞ കിസാൻ മോർച്ച, കർഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന സമരപരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങൾ മുഖേന രാഷ്ട്രപതിക്ക് ഭീമ ഹർജി അയക്കുന്നത് അടക്കമുള്ള സമരപരിപാടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കെതിരെ ബുധനാഴ്ച ജില്ലാ ആസ്ഥാനങ്ങളും താലൂക്കുകളും മുഖേന രാഷ്ട്രപതിക്ക് നിവേദനം നൽകും. തുടര്‍ച്ചയായുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരെ രാജ്യമൊന്നായി രംഗത്തിറങ്ങണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം 89 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം ചെയ്യുന്നവർക്കെതിരെ പൊലീസ് വ്യാജ കേസുകൾ ചാർത്തി പിടികൂടുന്നതായി കിസാൻ മോർച്ച വ്യക്തമാക്കി.
Content Highlights; Farmers, common people suffering due to increased fuel prices: Samyukta Kisan Morcha