ഭിമ കൊറെഗാവ് കേസില്‍ വരവര റാവുവിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

Poet-Activist Varavara Rao, 81, Granted Bail In Bhima Koregaon Case

ഭിമ കൊറെഗാവ് കേസില്‍ കുറ്റാരോപിതനായ പ്രശസ്ത തെലുഗു കവി വരവര റാവുവിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. ആറു മാസത്തേക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എസ്.എസ് ശിണ്ഡെ, മനീഷ് പിടാലെ എന്നിവരടങ്ങിയ ബഞ്ചാണ് ജാമ്യം നൽകിയത്.

ഗുരുതര ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വരവരറാവു ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്. ഇടക്കാല ജാമ്യം ലഭിച്ച വരവരറാവു നിലവിൽ മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlights; Poet-Activist Varavara Rao, 81, Granted Bail In Bhima Koregaon Case