പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഗവര്‍ണറുടെ ശുപാര്‍ശക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ താഴെ വീണ സാഹചര്യത്തിലാണ് ലെഫ്‌റ്റനന്റ് ഗവർണർ തമിലിസൈ സൌന്ദരരാജൻ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത്.
സർക്കാരുണ്ടാക്കാൻ കക്ഷികളാരും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് കാബിനറ്റ് തീരുമാനമെന്ന് മന്ത്രി പ്രകാശ് ജാവേദ്കർ അഭിപ്രായപെട്ടു. രാഷ്ട്പതിയുടെ അനുമതി ലഭിച്ചാലുടനെ നിയമസഭ പിരിച്ചു വിടും. നാല് സംസ്ഥാനങ്ങൾക്ക് പുറമേ തെരഞ്ഞെുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റ ചട്ട നിലവിൽ വരുമെന്നും ജാവേഡ്കർ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപ് കഴിഞ്ഞ തിങ്കളാഴ്ചയാണ് വി നാരായണസ്വാമിയുട നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് അധികാരം നഷ്ടമായത്. അഞ്ച് കോൺഗ്രസ് എംഎഷഎമാരും ഒരു ഡിഎംകെ എംഎൽഎയും രാജിവെച്ചതോടെയാണ് സർക്കാരിന് ഭരണം നഷ്ട്ടപെട്ടത്. രാജി വെച്ച രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. കൂടുതൽ പേർ വരും ദിവസങ്ങളിൽ ബിജെപിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlights; Cabinet Approves President’s Rule In Puducherry