പത്താംക്ലാസ് വിദ്യാർത്ഥിയുടെ കൈയ്യല്ല് അധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി; സംഭവം ആലുവയിൽ

complaint-against-teacher-who-allegedly-broke-the-student-s-wrist

ആലുവ കുട്ടമശ്ശേരി ഗവ ഹൈ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കൈയെല്ല് അധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്നത് 17 നാണ്. അതേസമയം തല്ലിയെന്നത് സത്യമാണെങ്കിലും എല്ല് പൊട്ടുന്ന തരത്തില്‍ തല്ലിയിട്ടില്ലെന്നാണ് പ്രധാനാധ്യാപികയുടെ പ്രതികരണം. കണകക് ക്ലാസിൽ ഉത്തരം തെറ്റിച്ചപ്പോൾ അധ്യാപിക മറിയാമ്മ ചൂരൽ ഉപയോഗിച്ച് പല തവണ നെഞ്ചിലും കയിലുമായി തല്ലിയന്നാണ് പരാതി.

കൈക്കുഴയിൽ പല തവണ ചൂരൽ പ്രയോഗിച്ചപ്പോഴാണ് എല്ല് പൊട്ടിയതെന്നാണ് വിദ്യാർത്ഥി പറയുന്നത്. എന്നാല്‍ ടീച്ചര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം പണം നല്‍കി കേസ് ഒതുക്കാനാണ് സ്കൂള്‍ അധികൃതരും ചില പോലീസുകരും ശ്രമിക്കുന്നതെന്ന് കുട്ടിയുടെ അമ്മ ഷാജിത ആരോപിച്ചു. ടീച്ചര്‍ തല്ലിയ കാര്യം ഹെഡ്മിസ്ട്രസ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ എല്ല് പൊട്ടുന്ന തരത്തില്‍ തല്ലിയിട്ടില്ലെന്നും ഇവർ വിശദീകരിക്കുന്നു. പോലീസ് അന്വേഷണത്തിന് ശേഷം നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

Content Highlights; complaint-against-teacher-who-allegedly-broke-the-student-s-wrist