രാജ്യത്ത് 16,488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 113 മരണം

India registers infections above 16,000 for the third consecutive day

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 16,488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,10,79,979 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 113 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 1,56,938 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. 

12,771 പേരാണ് 24 മണിക്കൂറിനിടയില്‍ രോഗമുക്തി നേടിയത്. 1,50,590 സജീവ കേസുകളാണ് ഇന്ത്യയിലുളളത്. 1,42,42,547 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

content highlights: India registers infections above 16,000 for the third consecutive day