രാജ്യത്ത് 24 മണിക്കൂറിനിടെ 12286 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 12464 പേർ

രാജ്യത്ത് പുതിയതയി 12286 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12464 പേരാണ് കൊവിഡ് മുക്തി നേടിയത്. 92 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ ബാധിച്ച് മരണപെട്ടു. രാജ്യത്ത് 1.11 കോടി (11124527) പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 1.0798921 പേർ ഇതുവരെ കൊവിഡ് മുക്തരായി. 157248 പേരാണ് ഇതുവരെ മരണപെട്ടത്. 

168358 പേർ നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരായി തുടരുന്നു. രാജ്യത്ത് കൊവിഡ് വാക്സിനേഷൻ രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ ബാധിതരായ ആളുകളേക്കാൾ കൂടുതൽ പേർക്ക് കൊവിഡ് വാക്സിൻ നഷകിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ 1.4854136 പേർക്കാണ് ഇന്ത്യ വാക്സിൻ നൽകിയിട്ടുള്ളത്. 

Content Highlights; india covid updates today