ബിജെപി എംപി നന്ദകുമാര്‍ സിംഗ് ചൗഹാന്‍ കോവിഡ് ബാധിച്ചു മരിച്ചു

Nand Kumar Singh Chouhan Death

മധ്യപ്രദേശിൽ ബിജെപി എംപി നന്ദകുമാര്‍ സിംഗ് ചൗഹാന്‍ കോവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് നന്ദകുമാര്‍ സിംഗ്. ചൊവ്വാഴ്ച രാവിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരു മാസമായി ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നന്ദകുമാര്‍.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. നന്ദകുമാറിന്‍റെ മരണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ അനുശോചനം രേഖപെടുത്തി. ”ജനപ്രിയ നേതാവ് നന്ദു ഭയ്യ ഞങ്ങളെ വിട്ടുപോയി. മികച്ച ഒരു പ്രവര്‍ത്തകനെയും കഴിവുള്ള സംഘാടകനെയും സമർപ്പിത നേതാവിനെയുമാണ് ബി.ജെ.പിക്ക് നഷ്ടമായത്. അദ്ദേഹത്തിന്‍റെ വിയോഗം എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നഷ്ടമാണ്” ചൌഹാന്‍ അനുസ്മരിച്ചു.

Content Highlights; Nand Kumar Singh Chouhan Death