മ്യാന്‍മറില്‍ സെെനത്തിൻ്റെ വെടിവെയ്പ്; 38 മരണം

Myanmar Massacre: World, UN Demand Justice For Demonstrators After Police Firing Kills 38

മ്യാന്‍മറില്‍ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ 38 പേര്‍ മരിച്ചു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ആങ് സാന്‍ സൂചി ഉള്‍പ്പെടെ സൈന്യം തടവിലാക്കിയ നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ മ്യാന്‍മര്‍ നഗരത്തില്‍ സംഘടിച്ചെത്തിയത്. പ്രതിഷേധക്കാര്‍ക്കു നേരെ മുന്നറിയിപ്പില്ലാതെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘രക്തരൂഷിതമായ ദിനം’ എന്ന് സംഭവത്തെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചു. ഭരണം സൈന്യം പിടിച്ചെടുത്തതോടെയാണ് മ്യാന്‍മറില്‍ പ്രക്ഷോഭം ശക്തമായത്. ഫെബ്രുവരി ഒന്നിന് മ്യാന്‍മറില്‍ പട്ടാളം ഭരണം അട്ടിമറിച്ചതോടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരെയെല്ലാം സൈന്യം തടവിലാക്കുകയാണ്. അമ്പതിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആയുധധാരികളല്ലാത്ത പ്രതിഷേധക്കാരെ സൈന്യം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. 

content highlights: Myanmar Massacre: World, UN Demand Justice For Demonstrators After Police Firing Kills 38