നേപ്പാളിനും ബംഗ്ലാദേശിനും വാക്സിൻ നൽകി ഇന്ത്യ; മ്യാൻമാറിനും സീഷെൽസിനും നാളെ നൽകും

Myanmar, Seychelles to get Made in India vaccine on Friday

മാലദ്വീപിനും ഭൂട്ടാനും പിന്നാലെ നേപ്പാളിനും ബംഗ്ലാദേശിനും ഇന്ത്യ കൊവിഡ് വാക്സിൻ നൽകി. ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ഡോസും നേപ്പാളിലേക്ക് 10 ലക്ഷം ഡോസുമാണ് അയച്ചത്. മ്യാൻമാർ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിൻ വെള്ളിയാഴ്ച എത്തും. മ്യാൻമറിന് 10 ലക്ഷം ഡോസും സീഷെൽസിലേക്ക് അരലക്ഷം ഡോസുമാണ് അയച്ചിരുന്നത്.  

കഴിഞ്ഞ ദിവസം ഭൂട്ടാനിലേക്ക് 1,50,000 ഡോസും മാലദ്വീപിലേക്ക് 1,00,000 ഡോസ് വാക്സിനും ഇന്ത്യ അയച്ചിരുന്നു. ഇതിനു പുറമേ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കുള്ള വാക്സിൻ നടപടിക്രമങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക് അയക്കും. കൊവിഡ് വാക്സിൻ ലഭ്യമാവുന്ന മുറയ്ക്ക് 19 രാജ്യങ്ങളിൽ വാക്സിൻ വിതരണം ചെയ്യുമെന്ന് നേരത്തെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര ഉപയോഗത്തിനുള്ളത് നിലനിർത്തിക്കൊണ്ടാണ് വാക്സിൻ മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

content highlights: Myanmar, Seychelles to get Made in India vaccine on Friday