രാജ്യത്ത് 22,854 പുതിയ കോവിഡ്‌ രോഗികള്‍; 126 മരണം

22,854 New Coronavirus Cases In India

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,854 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,12,85,561 ആയി. 24 മണിക്കൂറിനിടെ കോവിഡ് മൂലം 126 പേര്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,58,189 ആയി. ദേശീയ തലത്തിലെ  മരണനിരക്ക് 1.40 ശതമാനമാണ്. 

നിലവില്‍ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,89,226 ആണ്. ആകെ രോഗികളുടെ 1.68 ശതമാനത്തോളം വരുമിത്. അതേ സമയം രോഗമുക്തി നേടിയവരുടെ എണ്ണം 1,09,38,146 ആയി. ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് രോഗമുക്തി നേടുന്നവരുടെ നിരക്ക് ദേശീയതലത്തില്‍ 96.92 ശതമാനമാണ്. ഐസിഎംആറിന്റെ കണക്കനുസരിച്ച് 2021 മാര്‍ച്ച് 10 വരെ 22,42,58,293 സാമ്പിളുകളാണ് പരിശോധിച്ചത്.

content highlights: 22,854 New Coronavirus Cases In India