പാര്‍ട്ടി വിട്ടവരുടെ കണക്കുകള്‍ പുറത്ത്; അഞ്ചുവർഷത്തിനിടെ കോൺഗ്രസ് വിട്ടത് 170 എം.എൽ.എ.മാർ

congress candidates list sunday

2016-2020 ലെ തെരഞ്ഞെടുപ്പ് കാലയളവില്‍ 170 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികയില്‍ ചേരാന്‍ പോയതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 18 ബിജെപി എംഎല്‍എമാരും പാര്‍ട്ടി വിട്ടു പോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മുതൽ 2020 വരെ ആകെ 405 എംഎല്‍എമാരാണ് വിവിധ പാർട്ടികളിൽനിന്നു രാജിവെച്ചത്. ഇതിൽ 182 പേർ ബി.ജെ.പി.യിൽ ചേർന്നു. 38 പേർ കോൺഗ്രസിലും 25 പേർ തെലങ്കാന രാഷ്ട്രസമിതിയിലും ചേർന്നതായും റിപ്പോർട്ടിൽ പറയുന്നു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് ലോക്സഭാ എംപിമാര്‍ മറ്റ് പാര്‍ട്ടികളില്‍ ചേരാന്‍ ബിജെപി വിട്ടു. ഏഴ് രാജ്യസഭാ എംപിമാര്‍ 2016-2020 കാലയളവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറ്റ് പാര്‍ട്ടികളില്‍ ചേരാന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി. മധ്യപ്രദേശ്, മണിപ്പൂര്‍, ഗോവ, അരുണാചല്‍ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ വീണത് എംഎല്‍എമാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്. 2016-20 കാലയളവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയ 16 രാജ്യസഭാ എംപിമാരില്‍ 10 പേരും ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി മാറിയ 12 ലോക്‌സഭാ എംപിമാരില്‍ അഞ്ചുപേരാണ് 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 

content highlights: 170 MLAs Left Congress To Join Other Parties To Contest Polls Between 2016-20: Report