കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് കോവിഡ് വീണ്ടും രൂക്ഷമായിരിക്കുന്നത്. രാത്രി കര്‍ഫ്യൂവും ലോക്ഡൗണും ഇവിടങ്ങളില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പര്‍ഭാനി ജില്ലില്‍ വെള്ളിയാഴ്ച മുതല്‍ രാത്രികാല ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രാത്രി 12 മുതല്‍ രാവിലെ ആറ് വരെയാണ് ലോക്ഡൗണ്‍. മാര്‍ച്ച് 12 മുതല്‍ 22 വരെ പനവേൽ, നവി, മുംബൈ എന്നിവിടങ്ങളിൽ രാത്രികാല കർഫ്യൂ ഏർപെടുത്തിയിട്ടുണ്ട്.
അകോലയില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് വരെയും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ 15000 കവിഞ്ഞിരുന്നു. ഇതോടെ സംസ്ഥാനത്ത് മിനി ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളും മാര്‍ച്ച് 31 വരെ അടച്ചു. പുണെയില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കൂടാതെ, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബാറുകള്‍ തുടങ്ങിയവ രാവിലെ 10 മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights; Lockdown imposed in eight of 10 Maharashtra districts amid surge in COVID-19 cases