രാജ്യത്ത് 25,320 പേര്‍ക്ക് കൂടി പുതുതായി കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 25,320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,13,59,048 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 161 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 1,58,607 പേരാണ് ഇതുവരെ  മരിച്ചത്. 1,09,89,897 പേർ ഇതുവരെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,637 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ ദിവസം 15,602 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്‌. വിവിധ സംസ്ഥാനങ്ങളിലായി 2,10,544 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 22.67 കോടി കോവിഡ്‌ സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ശനിയാഴ്ച വരെയുള്ള കണക്കുപ്രകാരം രാജ്യത്തുടനീളം 2.97 കോടി പേര്‍ക്ക് കോവിഡ് വാക്‌സിനും നല്‍കി.

content highlights: India covid updates