കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി, നേമത്ത് മുരളീധരന്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ അവസാനിക്കുന്നു. നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാന്‍ ധാരണയായി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. അതിന്റെ ഭാഗമായി മുരളീധരനെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കാന്‍ സന്നദ്ധനാണെന്ന് മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എംപിമാരെ മത്സരിപ്പിക്കേണ്ടന്നായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനം. രമേശ് ചെന്നിത്തല അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി എന്നതായിരുന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഇരുവരും സമ്മതിച്ചില്ല. പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മന് സീറ്റ് നല്‍കാമെന്ന വാഗ്ദാനം  ഉമ്മന്‍ചാണ്ടി സ്വീകരിച്ചില്ല. തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

തൃപ്പൂണിത്തുറയില്‍ കെ ബാബുവും, കുണ്ടറയില്‍ പി.സി വിഷ്ണുനാഥ്, കൊല്ലത്ത് ബിന്ദു കൃഷ്ണ എന്നിവരും അവസാനഘട്ടത്തില്‍ പട്ടികയില്‍ ഇടംതേടിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ കെ.പി അനില്‍കുമാറാകും സ്ഥാനാര്‍ഥിയെന്നും സൂചനയുണ്ട്.

content highlights: K Muralidharan to contest in Nemam