രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1.14 കോടി കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 131 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി മരിച്ചത്. 1,58,856 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി രാജ്യത്ത് മരിച്ചത്.
20,191 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 1.10 കോടി പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 2.23 ലക്ഷം പേര് രാജ്യത്ത് രോഗബാധിതരായുണ്ട്. 3.29 കോടി പേര് ഇതുവരെ രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചു.
രാജ്യത്തെ കോവിഡ് കേസുകളില്‍ 85 ശതമാനവും ആറ് സംസ്ഥാനങ്ങളിലാണ്. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പല ഘടകങ്ങളിലും ഇന്ത്യ മുന്‍പന്തിയിലാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചുവന്ന പ്രതിരോധ നടപടികള്‍ അതേനിലയില്‍ പാലിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
content highlights: 24,492 Covid cases in India