കേരളത്തിൽ കോവിഡ് വാക്സിനേഷൻ നിരക്ക് 4.84%; മുന്നില്‍ സിക്കിമും കേരളവും

vaccine

രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പില്‍ ഒന്നാം സ്ഥാനത്ത് സിക്കിം. ആകെയുള്ള ജനസംഖ്യയുടെ ഏഴ് ശതമാനം ജനങ്ങള്‍ സിക്കിമില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തുകഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ ആകെ ജനസംഖ്യയുടെ 4.84 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗോവയില്‍ 4.48 ശതമാനവും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതുതായി രൂപം കൊണ്ട ലഡാക്കാണ് മുന്നില്‍- 12.77 ശതമാനം.

കേരളത്തില്‍ 3.57 കോടി ജനസംഖ്യയിലെ 17.27 ലക്ഷം (4.84%) ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ത്രിപുര, മിസോറാം, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിൽ യഥാക്രമം 4.60%, 4.02%, 3.88%, 3.86% ആളുകളാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിന്‍ വിതരണത്തില്‍ പുറകിലുള്ളത്. യു.പിയില്‍ 1.22 ശതമാനവും പഞ്ചാബില്‍ 1.30 ശതമാനവും ബീഹാറില്‍ 1.09 ശതമാനവുമാണ് വാക്‌സിനേഷന്‍ നിരക്ക്.

Content Highlights: Sikkim, Kerala, Goa Lead Covid-19 Vaccination Race; UP and Bihar Among Laggards