ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി നാൽപത്തിരണ്ട് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തി ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 27.34 ലക്ഷം കടന്നു. പത്ത് കോടി ആളുകളാണ് രോഗ മുക്തി നേടിയത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടിയിലേറെ രോഗ ബാധിതരുണ്ട്. ഏറ്റവും കൂടുതൽ മരണങ്ങളും യുഎസിലാണ് റിപ്പോർട്ട് ചെയ്തത്. 5.55 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണപെട്ടത്.
ബ്രസീലിൽ ഒരു കോടി ഇരുപത് ലക്ഷം രോഗ ബാധിതരുണ്ട്. രാജ്യത്ത് അര ലക്ഷത്തി ലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 2.95 ലക്ഷം ആളുകൾ മരണപെട്ടു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാറ് ലക്ഷം പിന്നിട്ടു. 46,951 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച ത്. മരണസംഖ്യ 1.60 ലക്ഷമായി ഉയർന്നു. മൂന്ന് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്. റഷ്യ, ബ്രിട്ടൻ,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. റഷ്യയിൽ നാൽപത്തിനാല് ലക്ഷം പേർക്കും, ബ്രിട്ടണിൽ നാൽപത്തിമൂന്ന് ലക്ഷം പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാൻസിൽ നാൽപത്തിരണ്ട് ലക്ഷം രോഗബാധിതരുണ്ട്.
Content Highlights; world covid updates