രാജ്യത്ത് 24 മണിക്കൂറിനിടെ 47,262 പുതിയ രോഗികള്‍; 275 മരണം

രാജ്യത്ത്  കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  275 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 23,907 പേര്‍ രോഗമുക്തരായി. ഇന്ന് 47,000-ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആയി.

1,12,05,160 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,441 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,68,457 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,08,41,286 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ മാത്രം 28,699 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 25.33 ലക്ഷമായി. 132 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 53,589 ആയി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,30,641 ആയി ഉയര്‍ന്നിട്ടുണ്ട്.

content highlights: India Covid Updates