തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നോട്ടിസ്

notice to cm pinaayi vijayan

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നോട്ടിസ്. അഗതി- വൃദ്ധ മന്ദിരങ്ങളില്‍ കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന പ്രസ്താവനയിലാണ് നോട്ടിസ്. പാര്‍ട്ടി ചിഹ്നം ഉപയോഗിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വാക്‌സിന്‍ പ്രസ്താവന ചട്ട വിരുദ്ധമെന്നാണ് കണ്ടെത്തല്‍. 48 മണിക്കൂറിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കണ്ണൂര്‍ കളക്ടര്‍ ടി വി സുഭാഷ് നിര്‍ദേശം നല്‍കി.

ധര്‍മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായ വിജയന്‍ പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് പ്രസ്താവന നടത്തിയത്. അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കോവിഡ് വാക്സിന്‍ നേരിട്ട് എത്തിക്കുമെന്ന് പറഞ്ഞത് ചട്ട ലംഘനമാണെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പ്രസ്താവനയെന്ന് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 48 മണിക്കൂറിനുള്ളില്‍ രേഖാ മൂലം മറുപടി നല്‍കാനാണ് നിര്‍ദേശം.

Content Highights; notice to cm pinaayi vijayan