രാജ്യത്ത് 53,480 പേർക്കുകൂടി കോവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 53,480 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,21,49,335 ആയി. കോവിഡ് ബാധിച്ച് 354 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. 1,62,468 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,280 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,14,34,301 പേര്‍ കോവിഡ് മുക്തരായി. 5,52,566 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Content Highlights: India records 53,480 new Covid-19 cases, 354 deaths in the last 24 hours