രാജ്യത്ത് 1,45,384 കൂടി കോവിഡ്

Covid 19

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 794 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 77,567 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 1,32,05,926 ആയി. മരണസംഖ്യ 1,68,436 ആയി ഉയര്‍ന്നു. 1,19,90,859 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 10,46,631 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 9.8 കോടി പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തത്.

കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ പരിശോധന വര്‍ധിപ്പിക്കാനും കോവിഡ് വാക്‌സിന്‍ വിതരണം ശക്തിപ്പെടുത്താനുമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. അതേസമയം മുംബൈയിലടക്കം പലയിടത്തും ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുകയാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

content highlights: India Covid Updates