വാക്സിൻ ക്ഷാമം രൂക്ഷമായതോടെ സ്വന്തം പ്ലാന്റുകളിൽ നിന്നുള്ള ഓക്സിജൻ ഉൽപ്പാദനം വർധിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. നിലവിൽ എഴുന്നൂറ് ടൺ ഓക്സിജനാണ് റിലയൻസ് ഉൽപ്പാദിപ്പിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലേക്കാണ് ഇപ്പോൾ സിലിണ്ടറുകൾ സൗജന്യമായി എത്തിക്കുന്നത്.
ദിനം പ്രതി 70,000 രോഗികൾക്ക് ഇതിന്റെ ഗുണം കിട്ടുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. ഉൽപ്പാദന ശേഷം എഴുന്നൂറിൽ നിന്ന് ആയിരത്തിലെത്തിക്കാൻ റിലയൻസ് ആലോചിക്കുന്നതായി സിഎൻബിസി-ടിവി18 റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിന്റെ സമയ പരിധി കമ്പനി പുറത്തു വിട്ടിട്ടില്ല.
Content Highlights; Reliance increases supply of oxygen to over 700 tonnes a day to COVID-hit states