സീതാറാം യച്ചൂരിയുടെ മകൻ ആശിഷ് യച്ചൂരി കോവിഡ് ബാധിച്ചു മരിച്ചു

സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യച്ചൂരി അന്തരിച്ചു. പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നിലവിൽ ന്യൂഡൽഹിയിലെ പ്രധാനപ്പെട്ട പത്രത്തിൽ സീനിയർ കോപ്പി എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു.

രണ്ടാഴ്ച മുൻപ് ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ഗുരുഗ്രാമിലേക്കു മാറ്റുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവിൽ, ന്യൂസ് 18 എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. സീതാറാം യച്ചൂരി ഇപ്പോൾ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്.

Content Highlights: Sitaram Yechuri’s son Ashish Yechury Passed away due to covid