സ്വർണ്ണകടത്ത് കേസുമായി ബന്ധപെട്ട് പാർട്ടിക്കും സർക്കാരിനും രണ്ട് നിലപാടില്ലെന്ന് സീതാറാം യെച്ചൂരി

cpm government stand on gold smuggling case sitaram yechuri

സ്വർണ്ണകടത്ത് കേസുമായി ബന്ധപെട്ട് പാർട്ടിക്കും സർക്കാരിനും രണ്ട് നിലപാടില്ലെന്ന് അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം നേതൃത്വത്തിലും ഇത് സംബന്ധിച്ച് ഭിന്നതയില്ല. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒരു നിലപാട് മാത്രമേ ഉള്ളു എന്നും സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ പാർട്ടി ഇടപെടില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രി ഓഫീസിനുള്ള ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല അയച്ച കത്ത് കിട്ടിയെന്നും പരിശോധിച്ച ശേഷം മറുപടി നൽകുമെന്നും അദ്ധേഹം പറഞ്ഞു. അന്വോഷണത്തിൽ തെറ്റ് ചെയ്തവരെ കണ്ടെത്തിയാൽ സ്വാഭാവികമായും നടപടി ഉണ്ടാകുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

Content Highlights; cpm government stand on gold smuggling case sitaram yechuri