ഉന്നാവ് ബലാത്സംഗ കേസിൽ കുൽദീപ് സിംഗ് സെൻഗറിന് ജീവപര്യന്തം

kuldeep singh sengar life long imprisonment

ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സിങ് സെൻഗറിനെ ജീവപര്യന്തം തടവിന് വിധിച്ചു. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം ശിക്ഷയോടൊപ്പം 25 ലക്ഷം രൂപ പിഴ നൽകുവാനും ഇതിൽ 10 ലക്ഷം രൂപ ഇരക്ക് ധനസഹായമായി നൽകണമെന്നും കോടതി നിർദേശിച്ചു. തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

ജനപ്രതിനിധി എന്ന നിലയിൽ തൻ്റെ എല്ലാ അധികാരവും ഇത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാൻ കുൽദീപ് സിംഗ് ഉപയോഗിച്ചു എന്നും, ഇതിൻ്റെ അടിസ്ഥാനത്തിലാണ്  വിധി പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി. സെൻഗാറിനെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് സെൻഗറിനെതിരായ കേസ്.

Content Highlight: unnao rape case expelled bjp MLA Kuldeep Singh sengar sentenced to life imprisonment