പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ സമരം ചെയ്യുന്നവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധിയും മകളും. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യ ഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ പ്രിയങ്ക ഗാന്ധിയും മകൾ മിറായിയും പങ്കെടുത്തു.
പൗരത്വം തെളിയിക്കാൻ ഓരോ ഇന്ത്യക്കാരനും അപേക്ഷയുമായി തങ്ങൾക്കു മുന്നിൽ വരി നിൽക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാടെന്നും ഈ നിയമം സാധാരണക്കാരെയാവും കൂടുതലായും ബാധിക്കുകയെന്നും പ്രിയങ്ക പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ തിങ്കളാഴ്ചയും പ്രിയങ്ക ഇന്ത്യ ഗേറ്റിൽ ധർണ നടത്തിയിരുന്നു. നിരവധിയാളുകളാണ് പ്രിയങ്കക്കൊപ്പം പ്രതിഷേധവുമായി മുന്നോട്ട് വന്നത്.
Content Highlights: Priyanka Gandhi and his daughter Mireya also join the protest