ദേശീയ ജനസംഖ്യ രജിസ്റ്ററിലെക്കുള്ള കണക്കെടുപ്പ് നടപടികൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.ആര്.ജ്യോതിലാലാണ് ഉത്തരവിറക്കിയത്. ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.
ദേശീയ ജനസംഖ്യ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. പിന്നാലെ ബംഗാള്‍ സര്‍ക്കാര്‍ അവിടെ ജനസംഖ്യ രജിസ്റ്റിന്റെ നടപടികള്‍ നിരവച്ചിരുന്നു. ഇതേ മാതൃകയാണ് ഇപ്പോള്‍ കേരളവും സ്വീകരിച്ചിരിക്കുന്നത്. 2021 ൽ നടക്കേണ്ട സെൻസസ് നടപടികളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നിർത്തി വെച്ചിരിക്കുന്നത്.
Content Highlight: the state government has stopped the census process in Kerala