മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ശക്തമായി വിമർശിച്ച് എം പി ശശി തരൂർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്. മോദിയുടെ പ്രസ്താവന മുസ്ലിം വിരുദ്ദമാണെന്നും, പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം ശക്തിപെടുത്തുമെന്നും തരൂർ വ്യക്തമാക്കി.

പ്രധാനമന്ത്രി ആയ ശേഷവും മോദി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് വളരെ മോശമാണെന്നും, ജനകീയ പ്രക്ഷോഭം കടുത്തതോടെ എൻആർസി നടപ്പാക്കാൻ അമിത് ഷാക്ക് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധി ഇല്ലാത്തത് സമരത്തെ ബാധിക്കില്ലയെന്നും,​ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന.

Content Highlight; shashi tharoor mp against modi and amit sha