മദ്രാസ് ഐഐടിയിൽ പ്രതിഷേധങ്ങൾക്ക് വിലക്ക്

പൗരത്വനിയമ പ്രതിഷേധങ്ങളില്‍ മദ്രാസ് ഐഐടിയില്‍ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും വിലക്കി. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് എതിരെ നടപടി എടുക്കുമെന്ന് മദ്രാസ് ഐഐടി ഡീന്‍ വിദ്യാർത്ഥികൾക്ക് താക്കീത് നൽകി. ഇ മെയിലൂടെയാണ് ഭീഷണി. ചര്‍ച്ച മാത്രമേ പാടുള്ളൂ എന്നാണ് ഡീന്‍ നിർദേശിച്ചിരിക്കുന്നത്. പ്രകടനം ഐഐടി പാരമ്പര്യമല്ലെന്ന് മദ്രാസ് ഐഐടി അവകാശപ്പെടുന്നത്.

വിലക്കിനെതിരെ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. വിലക്ക് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും, പ്രക്ഷോഭങ്ങള്‍ തുടരുമെന്നും വിദ്യാര്‍ത്ഥികൾ വ്യക്തമാക്കി. മദ്രാസ് സര്‍വകലാശാലയില്‍ പൊലീസ് പ്രവേശിച്ചതിന് എതിരെ ഐഐടി വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. പോണ്ടിച്ചേരി സര്‍വകലാശാലയിലും വിദ്യാര്‍ഥികളുടെ പ്രതിഷേധം ആരംഭിച്ചു. രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാനച്ചടങ്ങ് ബഹിഷ്കരിക്കാനാണ് സ്റ്റുഡന്‍റ് കൗണ്‍സില്‍ ആഹ്വാനം ചെയിതിരിക്കുന്നത്.

Content Highlight; madras iit bans protest against citizenship amendment act