ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 81 സീറ്റിൽ 47 സീറ്റുകളോടെ കോൺഗ്രസ്, ജെഎംഎം, ആർജെഡി സഖ്യം അധികാരത്തിലേക്ക്. ഹേമന്ത് സോറൻ സർക്കാർ രൂപീകരിക്കാൻ ഇന്ന് തന്നെ ഗവർണറെ കാണും. രഘുബർദാസ് ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിച്ചു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയ്ക്കു ശേഷം ബിജെപിക്ക് ഒരു വർഷത്തിനിടെ അധികാരം നഷ്ടമാകുന്ന അഞ്ചാമത്തെ സംസ്ഥാനമാണു ജാർഖണ്ഡ്.
30 സീറ്റുകൾ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റുകൾ നേടി. ആർജെഡിക്ക് ഒരു സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണ 37 സീറ്റുകൾ നേടിയ ബിജെപിക്ക് ഇത്തവണ 25 സീറ്റുകൾ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി രഘുബര്‍ദാസും സ്പീക്കറും നാല് മന്ത്രിമാരും പാർട്ടി സംസ്ഥാന അധ്യക്ഷനും കനത്ത തോൽവി ഏറ്റുവാങ്ങിയത് ബിജെപിക്ക് വലിയ തിരിച്ചടിയായി.