പൌരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ അലിഗഢ് യൂണിവേഴ്സിറ്റിയിലെ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 15ന് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കേസ്. പങ്കെടുത്തവരിൽ ഭൂരിഭാഗവും സംസ്ഥാനത്തിന് പുറത്തുനിന്നും പഠിക്കാനെത്തിയ വിദ്യാർത്ഥികളായിരുന്നു. 188, 341 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
നിയമഭേദഗതി രാജ്യത്ത് ചര്‍ച്ചയായി ഉയര്‍ന്നുവന്ന ആദ്യഘട്ടം മുതല്‍ ശക്തമായ സമരമാണ് അലിഗഢ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സര്‍വകലാശാലകളിൽ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. സമരത്തിന് നേരെ ക്രൂരമായ ആക്രമം അഴിച്ചുവിട്ടുകയും സമരത്തില്‍ പങ്കെടുക്കുന്നവരെ ഭരണസംവിധാനം ഉപയോഗപ്പെടുത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് വിദ്യാര്‍ഥികള്‍ നടത്തിയിരുന്നത്.
ദില്ലിയിലും ജാമിയയിലും നടന്ന പ്രതിഷേധത്തിൽ നിരവധി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ അലിഗഢ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ സമരം ഇന്ന് പതിനെട്ടാം ദിവസം പിന്നിടുകയാണ്.
Content Highlight: case filed against 10000 unidentified AMU students for Dec 15 violence