‘രാഷ്ട്രീയം അവസാനിപ്പിക്കുന്നു’ മഹാരാഷ്ട്രയിൽ രാജി പ്രഖ്യാപിച്ച് എന്‍.സി.പി എംഎല്‍എ

Prakash Solanke

മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ എന്‍.സി.പി എംഎല്‍എ രാജി പ്രഖ്യാപിച്ചു. ബീഡ് ജില്ലയിലെ മജല്‍ഗോണ്‍ മണ്ഡലം എംഎല്‍എയായ പ്രകാശ് സോളങ്കെയാണ് രാജിവയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിന് വിലയില്ലാതായെന്നും, എന്‍സിപി നേതൃത്വത്തിന്‍റെ തീരുമാനങ്ങളില്‍ അതൃപ്തനാണെന്നും രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാനാണ് തീരുമാനമെന്നുമെന്നും സോളങ്കെ പ്രതികരിച്ചു. എന്‍സിപിയിലെ ഒരു നേതാവുമായി പോലും തനിക്ക് എതിര്‍ അഭിപ്രായം ഇല്ലെന്നും പ്രകാശ് സോളങ്കെ കൂട്ടിച്ചേര്‍ത്തു.

പെട്ടന്നുള്ള രാജി പ്രഖ്യാപനത്തിന്‍റെ കാരണം സോളങ്കെ വ്യക്തമാക്കിയിട്ടില്ല. മന്ത്രി സഭാ വികസനവുമായി തന്‍റെ രാജിക്ക് ഒരു ബന്ധവുമില്ലെന്നും സോളങ്കെ പറഞ്ഞു. ഇന്ന് സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നും സോളങ്കെ വ്യക്തമാക്കി. രാജി പ്രഖ്യാപനത്തോട് എന്‍സിപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 288 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ മഹാസഖ്യത്തിന്‍റെ അംഗബലം 170 ആണ്. 54 അംഗങ്ങളുള്ള എന്‍സിപിയാണ് രണ്ടാമത്തെ വലിയ കക്ഷി.

Content Highlight; Maharashtra NCP MLA resigns