പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഹിന്ദു സന്യാസിമാർ

hindu priests

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ പുരോഹിതർ രംഗത്ത്. രാജ്യത്തും സംസ്ഥാനത്തും സമാധാനം വേണമെന്ന മുദ്രാവാക്യവുമായാണ് സന്യാസിമാര്‍ പ്രതിഷേധത്തിൻറെ ഭാഗമായത്. പശ്ചിം ബംഗാൾ സനാതന്‍ ബ്രാഹ്മണ്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് കൊല്‍ക്കത്തയിലെ മയോ റോഡിലെ മഹാത്മ ഗാന്ധി പ്രതിമയ്ക്ക് സമീപം ഹൈന്ദവ പുരോഹിതർ പ്രതിഷേധിച്ചത്.

ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ പ്രതിഷേധിച്ച് ഹിന്ദു സന്യാസിമാര്‍ രംഗത്തെത്തുകയായിരുന്നു.

പ്രതിഷേധത്തിൽ നൂറുകണക്കിന് ഹിന്ദു സന്യാസികള്‍ പങ്കെടുത്തു. ഇവര്‍ക്ക് പിന്തുണയുമായി ത്രിണമൂല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ കൂടി പ്രതിഷേധത്തില്‍ ഭാഗമായി ചേർന്നു. മതത്തിന്‍റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുളള ഗൂഢനീക്കത്തെ ശക്തമായി എതിർക്കുന്നുവെന്നും, രാജ്യം ഒന്നായി നിന്നാല്‍ മാത്രമാണ് സമാധാനം പുനസ്ഥാപിതമാകൂവെന്നും സന്യാസിമാർ വ്യക്തമാക്കി.

Content Highlight; hundreds of priest join the protest against caa in Kolkata