2019 ന് വിടപറഞ്ഞ് 2020 പുതുവര്‍ഷത്തെ വരവേറ്റ് ലോകം.
ആഘോഷത്തിനൊപ്പം പ്രതിഷേധങ്ങളും ഒരുക്കിയാണ് രാജ്യം പുതുവര്‍ഷത്തെ വരവേറ്റത്. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ രാജ്യം മുഴുവന്‍ നടക്കുന്നതിനിടെയാണ് ഇത്തവണ പുതുവര്‍ഷം എത്തിയത്. ജാമിയ മില്ലിയ കാമ്ബസിനു മുന്നില്‍ ആയിരക്കണക്കിന് വിദ്യാത്ഥികളും നാട്ടുകാരും ഒത്തുകൂടി. കലാപരിപാടികളും മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധങ്ങളും നടത്തി. പൗരത്വ നിയമത്തിനെതിരെ പ്ലേക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചാണ് ആളുകള്‍ എത്തിയത്. ആഘോഷത്തിന് ശേഷം ദേശീയ ഗാനം പാടി ആളുകള്‍ പിരിഞ്ഞു.
സംസ്ഥാനത്തും പുതുവര്‍ഷരാവ് ആഘോഷത്തിനപ്പുറം പ്രതിഷേധനത്തിന്റെ ആയിരുന്നു. മലപ്പുറം കുന്നുമ്മലില്‍ യൂത്ത് ലീഗ്, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നും പാട്ട് പാടിയും മുദ്രാവാക്യം വിളിച്ചുമാണ് പുതുവര്‍ഷത്തെ വരവേറ്റത്. കണ്ണൂരില്‍ സമരക്കാര്‍ മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചാണ് പുതുവര്‍ഷത്തെ എതിരേറ്റത്. ചെന്നൈയിൽ പുതുവത്സരാഘോഷം ബഹിഷ്കരിച്ച് ഇടത് വിദ്യാർത്ഥി കൂട്ടായ്മ രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാർച്ചും നടത്തി.
Content Highlight; world welcome the new year with caa protest



