‘സൂര്യന്‍ ഉയര്‍ത്തെഴുന്നേറ്റു’; പുതുവര്‍ഷത്തെ കവിതയിലൂടെ വരവേറ്റ് പ്രധാനമന്ത്രി

2021നെ വളരെ മനോഹരമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വരവേറ്റത്. മോദിയുടെ കവിത പങ്കുവെച്ച് ഗവര്‍ണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍. മോദിയുടെ കവിത പങ്കുവെച്ചിരിക്കുന്നത്.

‘നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി എഴുതിയ അഭി തോ സൂരജ് ഉഗാ ഹെ എന്ന കവിതയിലൂടെ പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം ആരംഭിക്കാം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൈനികരുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും ,കര്‍ഷകരുടെയും ദൃശ്യങ്ങള്‍ മോദിയുടെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിന് പുതുവസ്തരാശംസയും അദ്ദേഹം നേരുന്നു. ‘ഈ വര്‍ഷം നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും കൈവരിക്കട്ടെ. പ്രത്യാശയുടെയും ക്ഷേമത്തിന്റെയും ആത്മാവ് നിലനില്‍ക്കട്ടെ’ എന്നായിരുന്നു പുതുവര്‍ഷത്തെ കുറിച്ച് മോദി പറഞ്ഞത്. ബംഗാള്‍ സന്ദര്‍ശനത്തിന്റെയും ഗുരുദ്വാര്‍ സന്ദര്‍ശനത്തിന്റെയും ചിത്രങ്ങളും കവിതയുടെ വീഡിയോയ്ക്കൊപ്പമുണ്ട്. അദ്ദേഹം തന്നെയാണ് കവിത ചൊല്ലിയിരിക്കുന്നത്.

Content Highlight: Prime Minister Narendra Modi with New Year poem