പുതുവത്സര ദിനത്തില്‍ രാജ്യത്തെ എല്‍.പി.ജി, റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധനയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. റെയിൽവെ യാത്രാ ടിക്കറ്റ് നിരക്ക് വർധനവിന് ശേഷം ജനങ്ങള്‍ക്ക് നേരെയുള്ള മറ്റൊരു ആക്രമണം കൂടി ഉണ്ടായെന്നും രൂക്ഷമായ തൊഴിലില്ലായ്മ, ഭക്ഷ്യവിലക്കയറ്റം, ഗ്രാമീണ മേഖലയിലെ വേതന വ്യവസ്ഥയിലുണ്ടായ റെക്കോർഡ് ഇടിവ് എന്നിവയുടെ പശ്ചാത്തലത്തിലാണ് വിലക്കയറ്റം ഉണ്ടായതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. മോദി സർക്കാരിൽ നിന്നുള്ള പുതുവത്സര സമ്മാനം എന്നാണ് റെയിൽ നിരക്ക് വർധനയെ യെച്ചൂരി വിശേഷിപ്പിച്ചത്.
ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 19 രൂപ 50 പൈസയും, വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിന് 28 രൂപയുമാണ് വില വർദ്ധിച്ചിരിക്കുന്നത്. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് റെയില്‍വെ യാത്രാ നിരക്കുകളുണ്ടായ വര്‍ധനവ്.
മെയില്‍/എക്‌സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എസി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയുടെ വര്‍ധനയാണ് വരുന്നത്. സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസ വര്‍ധന വരും. മെയില്‍/എക്‌സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എസി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയും, സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസയുടെ വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്.
Content Highlight: yechury attacks govt over LPG price hike says it is Modi’s new year bonanza






