അങ്കമാലി ഡയറീസിലെ പാട്ടിന് ചുവടുവെച്ച് മമ്മൂട്ടി; ‘ഷൈലോക്കി’ൻ്റെ രണ്ടാം ടീസര്‍

മമ്മൂട്ടി നായകനാവുന്ന ഷൈലോക്കിന്‍റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. ‘അങ്കമാലി ഡയറീസ്’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലെ  ‘തീയാമ്മേ’ എന്ന നാടന്‍ ഗാനത്തിന് മമ്മൂട്ടി അടക്കമുള്ളവര്‍ നൃത്തം വയ്ക്കുന്നതാണ് ടീസറില്‍. മാസ്റ്റര്‍പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്.

യുട്യൂബ് ട്രെന്റ് ലിസ്റ്റില്‍ ഇടംപിടിച്ച ടീസർ ഇതിനകം നാല് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മീനയാണ് ചിത്രത്തിലെ നായിക.

Content Highlight: shylock official teaser 2