മുഖച്ഛായ നേപ്പാളികളുടേത് പോലെ; സഹോദരിമാര്‍ക്ക് പാസ്പോര്‍ട്ട് നിഷേധിച്ച്‌ അധികൃതര്‍

haryana sisters refused passport

കാണാന്‍ നേപ്പാളികളെ പോലെയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതായി പരാതി. ഹരിയാന സ്വദേശികളായ സഹോദരിമാര്‍ക്കാണ് വിചിത്രവാദം ഉന്നയിച്ച്‌ പാസ്പോര്‍ട്ട് നിഷേധിച്ചത്. ചണ്ഡിഗഡിലെ പാസ്പോര്‍ട്ട് ഓഫീസില്‍ വെച്ചാണ് ഇവർക്ക് ദുരനുഭവം നേരിടേണ്ടിവന്നത്. മുഖത്തേയ്ക്ക് നോക്കിയ ശേഷം നേപ്പാളികളാണെന്ന് അവര്‍ എഴുതുകയും ദേശീയത തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായും സഹോദരിമാര്‍ ആരോപിച്ചു. ഇക്കാര്യം ഹരിയാന മന്ത്രി അനില്‍ വിജിൽ ഇടപെട്ടതിന് ശേഷം മാത്രമാണ് പാസ്പോര്‍ട്ടിനായുള്ള നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ ആരംഭിച്ചതെന്നും പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.

ഭഗത് ബഹദൂര്‍ എന്നയാളാണ് തന്റെ പെണ്‍മക്കളായ സന്തോഷ്, ഹെന്ന എന്നിവര്‍ക്കൊപ്പം ചണ്ഡിഗഡിലെ പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയത്. എന്നാല്‍ അവര്‍ക്ക് പാസ്‌പോര്‍ട്ട് നിരസിക്കുകയും അപേക്ഷകളില്‍ ഇവര്‍ നേപ്പാളികളാണെന്ന് തോന്നുവെന്ന് അധികൃതര്‍ എഴുതുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് ശര്‍മ്മ പറഞ്ഞു. ഇത് തന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വിഷയത്തില്‍ ഇടപ്പെട്ടുവെന്നും പാസ്‌പോര്‍ട്ടുകള്‍ എത്രയും വേഗം അവരുടെ കൈവശം ലഭ്യമാകുമെന്നും വിശദമായ അന്വേഷണം നടത്തി നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Haryana sisters denied passport over Nepali appearance