കേരളത്തില്‍ അഞ്ചുകൊല്ലത്തിനിടെ നിര്‍ത്തലാക്കിയത് നാലായിരത്തോളം ബസുകള്‍. നാറ്റ്പാക്കിന്റെ (നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) റിപ്പോര്‍ട്ടാണ് ഈ കണക്ക് സാക്ഷ്യപ്പെടുത്തുന്നത്. ഒരു സ്വകാര്യബസില്‍ നിന്ന് പ്രതിവര്‍ഷം മോട്ടോര്‍ വാഹന നികുതിയായി മാത്രം 120,000 രൂപ സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. വാഹന ഘടകങ്ങളില്‍ നിന്ന് ലഭിക്കുന്ന ജി.എസ്.ടി.കൂടി ചേര്‍ക്കുമ്പോള്‍ സര്‍ക്കാരിന് വര്‍ഷം തോറും അഞ്ഞൂറുകോടിയിലേറെ രൂപ നല്കുന്ന വ്യവസായമാണ് തകരുന്നത്. നഷ്ടം പെരുകിയതോടെ ബസ് വാങ്ങാനും ആളില്ലാതായി.
പലയിടത്തും രണ്ടും മൂന്നും തൊഴിലാളികള്‍ ചേര്‍ന്ന് ബസ് നടത്തുന്നു. ദിവസവും പെട്രോള്‍ പമ്പിലും സ്പെയര്‍പാര്‍ട്സ് കടകളിലും ടയര്‍ കടകളിലുമെല്ലാം കടം പറഞ്ഞാണ് ഓരോ സര്‍വീസും നടത്തുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് നേതാവ് പി. മുഹമ്മദ് പറയുന്നു. ഒരു ബസിന് ദിവസം ഏറ്റവും ചുരുങ്ങിയത് 1500 രൂപ നഷ്ടം വരുന്നതായാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്.
രണ്ടുലക്ഷത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. അഞ്ചുവര്‍ഷത്തിനിടയില്‍ കെ.എസ്.ആര്.ടി.സിയുടെ 1500- ഓളം ഷെഡ്യൂള്‍ കൂടിയതും പ്രതിസന്ധിക്ക് കാരണമാണ് എന്ന് കമ്മിഷന് അംഗം ഡോ.ടി. ഇളങ്കോവന് ജസ്റ്റിസ് രാമചന്ദ്രന് എന്നിവര്‍ അറിയിച്ചു.
Content Highlight; private bus service facing heavy loss