പദവി വിട്ടുളള അഭിപ്രായ പ്രകടനമാണ് ഗവർണർ നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി രംഗത്ത്. ഗവര്‍ണര്‍ നടത്തുന്നത് പദവി വിട്ടുള്ള അഭിപ്രായ പ്രകടനമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.. പൌരത്വ ഭേദഗതി ബില്ലിനെ കുറിച്ചുളള ജനങ്ങളുടെ രോക്ഷം മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ അറിയിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു.. പ്രമേയം തള്ളിയ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.. ഗവർണറുടെ നിലുപാടിനെ എതിർത്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ രംഗത്ത് എത്തിയിരുന്നു. ഗവർണർ രാഷ്ട്രീയക്കാരനെ പോലെയാണ് സംസാരിക്കുന്നതെന്ന് ചെന്നിത്തല നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. പൗരത്വ വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒളിച്ചുകളിയാണെന്നുംചെന്നിത്തല വിമർശിച്ചിരുന്നു.
content highlights : oomen chandy aganist the statement of governor