2020ലെ ഇന്ത്യയുടെ ആദ്യ ദൗത്യം; ജിസാറ്റ്- 30 വിക്ഷേപണം ഈ മാസം 17ന്

GSAT-30

ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഇന്ത്യയുടെ കൃത്യമോപഗ്രഹം ജിസാറ്റ്-30 ജനുവരി 17ന് വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഇന്ത്യൻ സമയം പുലർച്ചെ 2.35നായിരിക്കും ഏരിയാൻ-5 റോക്കറ്റിൽ ജിസാറ്റ്-30 വിക്ഷേപണം നടത്തുക.

ടെലിവിഷൻ, ടെലികമ്യുണിക്കേഷൻ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ജിസാറ്റ്-30 വിക്ഷേപണത്തിൽ ഉദ്ദേശിക്കുന്നതെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്. വാർത്താവിനിമയ രംഗത്ത് കൂടുതൽ കവറേജ് ലഭിക്കുന്നതിനും ജിസാറ്റ്-30ന് സാധിക്കും. ഇന്ത്യക്ക് പുറമെ ഏഷ്യൻ രാജ്യങ്ങൾക്കും ജിസാറ്റ്-30ൻ്റെ നേട്ടങ്ങൾ ലഭ്യമാകും.

ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റിൻ്റെ ഭാരം 3,357 കിലോഗ്രാമാണ്. ജിസാറ്റ്-30നൊപ്പം 3620 കിലോഗ്രാം ഭാരമുള്ള ‘യൂടെൽസാറ്റ് കൊണക്‌ട്’ എന്ന ഉപഗ്രഹത്തെയും ഏരിയാൻ -5 റോക്കറ്റ് ഭ്രമണപഥത്തിലെത്തിക്കും. 2020-ലെ ബഹിരാകാശദൗത്യങ്ങൾക്ക് ജിസാറ്റ്-30ലൂടെയാകും ഐഎസ്ആർഒ തുടക്കം കുറിക്കുക. 15 വർഷമാണ് ഇതിൻ്റെ കാലാവധിയെങ്കിലും മികച്ച അനുഭവം കാലയളവിൽ ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന വിവരം. വിക്ഷേപണ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

Content highlights: communication satellite GSAT-30 to launch on January 17