പൗരത്വ ഭേദഗതി നിയമത്തിനെതിരേ ‘വീ ദ പീപ്പിള്‍, മഹാ പൗരസംഗമം’ ആരംഭിച്ചു

we the people meet

കേന്ദ്രസര്‍ക്കാരിൻറെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരേ തലസ്ഥാനത്ത് ഇന്ന് മഹാപൗരസംഗമം ആരംഭിച്ചു. ‘വീ ദ പീപ്പിള്‍’ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പരിപാടിയെ വൈകിട്ട് 7.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. മന്ത്രിമാരും എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. സമൂഹത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരത്തിലേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചത്.

ദേശീയതലത്തില്‍ പ്രശസ്തരായ ശബ്‌നം ഹഷ്മി, സന്ദീപ് പാണ്ഡെ, ഹര്‍ഷ് മന്ദര്‍, ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍, വിവിധ രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കലാപരിപാടികള്‍ പകല്‍ മുഴുവനും അരങ്ങേറും. ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍, വീഡിയോ പ്രദര്‍ശനം, ചിത്രരചന, നാടകം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള തിരുക്കുറല്‍ ബാന്‍ഡിൻറെ പരിപാടിയും രാത്രി എട്ടു മണിമുതല്‍ ഊരാളികളുടെ പാട്ടും പറച്ചിലും മഹാപൗരസംഗമത്തിൻറെ ഭാഗമായി അരങ്ങേറും.

Content highlights: CAA we the people meet started