പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന കേരളത്തെ മാതൃകയാക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. അതേസമയം സമരത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നിശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കേരള ലിറ്ററി ഫെസ്റ്റിവലില്‍ പാട്രിയോട്ടിസം വെര്‍സസ് ജിംഗോയിസം എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തില്‍ നടക്കുന്നത്. ഇത് മാതൃകയാക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പറഞ്ഞു. ഫാസിസത്തെ ഫെഡറലിസം കൊണ്ടേ പരാജയപ്പെടുത്താന്‍ കഴിയു. കേരളത്തെ മറ്റു ബിജെപി ഇതര സംസ്ഥാനങ്ങളും മാതൃകയാക്കണം.
സമരത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നിശബ്ദമാണ്. പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി നയിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. വലിയ നേതാക്കളുടെ പിന്‍ബലമില്ലാത്ത സമരമാണ് രാജ്യത്ത് നടക്കുന്നത്. മോദി ഭരണത്തില്‍ ബുദ്ധിജീവികള്‍ ഭീതിയുടെ നിഴലിലെന്നും ഗുഹ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെയും ഗുഹ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു.
Content Highlights: Ramachandra Guha says to follow Kerala as a model for caa protests