എന്‍ആര്‍സി കേരളത്തില്‍ ആരെയും ദോഷകരമായി ബാധിക്കില്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള 

ps sreedharan pillai

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൌരത്വ ഭേദഗതിയ്ക് എതിരെ കേരളത്തിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മിസോറാം ഗവർണർ പി എസ്
ശ്രീധരൻ പിളള രംഗത്ത്. എൻആർസി കേരളത്തിൽ ആരെയും ബാധിക്കില്ലായെന്നും കേരളത്തിൻ്റെ പോക്ക് ശരിയല്ലായെന്നും ശ്രീധരൻ പിളള പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കാതിരുന്നത്, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരമായ ചട്ടലംഘനമാണെന്ന് ശ്രീധരൻ പിളള നേരത്തെ പറഞ്ഞിരുന്നു.

കേരളത്തിൽ എന്‍ആര്‍സിയെ കുറിച്ച് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ അടിസ്ഥാന രഹിതമാണ്. എന്തിനെകുറിച്ചും വിമർശിക്കാനുളള കേരളീയരുടെ രീതി ശരിയല്ല. സംസ്ഥാന സര്‍ക്കാറും യുഡിഎഫുമാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. ഗവര്‍ണര്‍ വേണ്ടെന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണ്. അദ്ദേഹം പറയുന്നു.

content highlights: PS Sreedharan Pillai says NRC will not harm anyone in Kerala