ഡിസ്കോ രാജയുടെ രണ്ടാമത്തെ ടീസർ; ചിത്രം ജനുവരി 24ന് തീയേറ്ററുകളിലേക്ക്

രവിതേജയെ നായകനാക്കി വി ഐ ആനന്ദ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഡിസ്കോ രാജയുടെ പുതിയ ടീസർ റിലീസ് ചെയ്തു.നഭ നടേഷ്, പായല്‍ രാജ് പുത് എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ആക്ഷന് മുൻ‌തൂക്കം നൽകി ഒരുക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എസ് തമൻ ആണ്.

ചിത്രത്തിൻറെ നിര്‍മാതാവ് രാം തല്ലൂരിയാണ്. കഥയും തിരക്കഥയും ഒരുക്കുന്നത് വി ഐ ആനന്ദ് ആണ്. കാര്‍ത്തിക് ഗട്ടമണി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രം ജനുവരി 24ന് പ്രദർശനത്തിന് എത്തും.

content highlights: Disco Raja’s second teaser released. The movie hits theaters on January 24th