പീഡനക്കേസ് പ്രതിക്ക് എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ട് ദിവസത്തെ പരോള്‍

Allahabad HC grants two days parole to rape accused to take oath as mp

എംപിയായി സത്യപ്രതിജ്ഞ ചെയ്യാനാൻ പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ഉത്തര്‍പ്രദേശിലെ ഗോസി പാര്‍ലമെൻ്റ് മണ്ഡലത്തില്‍ നിന്നും ബിഎസ്പി ടിക്കറ്റില്‍ വിജയിച്ച അതുല്‍ റായിക്ക് അലഹബാദ് ഹൈക്കോടതി രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പീഡനകേസില്‍ ജയിലിലായതിനെ തുടര്‍ന്ന് അതുല്‍ റായിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതിന് മുമ്പ് ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി നിരസിച്ചു. നിലവില്‍ കോടതി രണ്ട് ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.

ബി.എസ്.പി. സ്ഥാനാര്‍ഥിയായ അതുല്‍ റായ്‌ക്കെതിരെ മെയ് ഒന്നിനാണ് വാരണാസി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കോളേജ് വിദ്യാര്‍ഥിനിയാണ് ബി.എസ്.പി. നേതാവിനെതിരേ പരാതി നല്‍കിയത്.

ജനുവരി 29ന് അതുല്‍ റായിക്ക് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് പോലീസ് കസ്റ്റഡിയില്‍ പോകാമെന്നും ജനുവരി 31ന് സത്യപ്രതിജ്ഞ കഴിഞ്ഞ് തിരിച്ചു പോലീസ് കസ്റ്റഡിയില്‍ പ്രവേശിക്കാമെന്നും ജസ്റ്റിസ് രമേശ് സിന്‍ഹ പരോള്‍ ഉത്തരവില്‍ പറഞ്ഞു.

Content highlights: Allahabad HC grants two days parole to rape accused to take oath as mp