രാജ്യത്ത് കൊറോണ വെെറസ് പടരുന്നതു മൂലം മറ്റ് രാജ്യങ്ങളുമായുളള കച്ചവടം കുറച്ച് ചെെന. ഇത് ഏറ്റവും ബാധിച്ചിരിക്കുന്നത് കേരളത്തിലെ മത്സ്യ തൊഴിലാളികളെയാണ്. ചെെന ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയതോടുകൂടി നാട്ടിലെ മത്സ്യതൊഴിലാളികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഞണ്ട്, കൊഴുവ, വേളൂരി, അയല തുടങ്ങിയ മത്സ്യങ്ങളാണ് കേരളത്തിൽ നിന്ന് ചൈനയിലേക്ക് കയറ്റി അയച്ചിരുന്നത്. എന്നാൽ ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയതോടുകൂടി ഞണ്ടിന്റെ വിലയിൽ കുത്തനെ ഇടിവ് ഉണ്ടായിരിക്കുകയാണ്. കിലോയ്ക്ക് 1250 രൂപയോളം വിലയുണ്ടായിരുന്ന ഞണ്ടിന് ഇപ്പോള്‍ 200-250 രൂപയാണ് വില.
ചൈന മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ കായലില്‍ നിന്നും ഫാമുകളില്‍നിന്നുമായി ഞണ്ട് വിലയ്ക്കെടുക്കുന്ന കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ വില കുറച്ചാണ് എടുക്കുന്നത്. വെള്ള, ചുവപ്പ് (റെഡ് ഫീമെയിൽ) ഇനത്തിൽപ്പെട്ട ഞണ്ടാണ് കായലിൽനിന്ന് ഏറെ കിട്ടുന്നത്. ഇത് ചെെനയിൽ വൻതോതിൽ കയറ്റുമതി ചെയ്യുന്ന ഇനത്തിൽ പെട്ട മത്സ്യങ്ങളായിരുന്നു. 2019ൽ ജനുവരി മുതൽ നവംബർ വരെ മാത്രം 7000 കോടി രൂപയുടെ മത്സ്യമാണ് കേരളത്തിൽനിന്ന് ചൈനയിലേക്ക് കയറ്റിയയച്ചത്.
content highlights: corona virus china stops fish imports