വിവാഹ പാർട്ടികളിൽ വ്യാജ മദ്യം വിളമ്പിയാൽ കർശന നടപടി ഉണ്ടാവുമെന്ന നിർദ്ദേശുമായി എക്സെെസ്. വിവാഹ പാര്‍ട്ടികൾ പോലെയുളള ആഘോഷ സ്ഥലങ്ങളിൽ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്താനാണ് എക്സൈസിന്റെ തീരുമാനം.
മദ്യം വിളമ്പി പരിപാടികൾ കൊഴുപ്പിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്നെന്നും ലാഭം കണ്ടെത്താന്‍ വ്യാജന് ഉണ്ടാക്കി വിളമ്പുന്ന വിരുതന്മാരും ഇതിൽ പെടുന്നു എന്നുമാണ് എക്സെസ് പറയുന്നത്. അതുകൊണ്ട് വ്യാജ ചാരായവും മദ്യവും വിളമ്പിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി വിവാഹസത്കാരം നടക്കുന്ന വീടുകളിൽ എക്സൈസ് ഇനിയെത്തും. ആഘോഷങ്ങള്‍ക്ക് തടയിടാന്‍ ഉദ്ദേശമില്ലെന്നും എന്നാൽ ആഘോഷ വേളകൾ ശക്തമായ നിരീക്ഷണമുണ്ടെന്നുമാണ് എക്സെസ് പറയുന്നത്. മദ്യം വിളമ്പിയതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയുമുണ്ടാകും.
എന്നാൽ വീടുകളിലെ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാമെന്ന് നേരത്തെ കോടതി വിധിയുണ്ടായിരുന്നു. പക്ഷേ ആഘോഷവേളകളിലെ മദ്യ സൽക്കാരം പരിതിയ്ക്കും അപ്പുറമായതിനാലാണ് ഇങ്ങലെയൊരു നീക്കത്തിലേക്ക് എക്സെസ് തിരിഞ്ഞത്.
content highlights: excise decided to take action over the Alcoholic entertainment in family functions