കേരള നിയമസഭ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭയില്‍ തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി എ കെ ബാലൻ. സഭയിലുള്ള പ്രതിപക്ഷത്തിൻറെ പ്രതിഷേധം പൊറാട്ട് നാടകമായിരുന്നു എന്ന് അദ്ദേഹം വിമർശിച്ചു.
“ഭരണഘടനാപരമായ ദൗത്യം ഗവർണറും സർക്കാരും നിർവഹിച്ചു. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ വായിച്ചു. ഒഴിവാക്കാൻ തീരുമാനിച്ച ഭാഗവും ഗവർണർ വായിച്ചത് നല്ല കാര്യം. പ്രതിപക്ഷത്തിൻറെ ഗൂഢാലോചന പൊളിഞ്ഞു. ജാള്യത മറച്ച് വയ്ക്കാൻ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയിൽ നടന്നത്. ഗവർണറെ തടഞ്ഞത് പൊതു സമൂഹം അംഗീകരിക്കില്ല” എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
ഗവർണറെ തടഞ്ഞ പ്രതിപക്ഷം, എന്തുകൊണ്ടാണ് വാർഡ് വിഭജന ഓർഡിനൻസ് തടഞ്ഞതെന്ന ചോദ്യത്തിന് ആദ്യം ഉത്തരം പറയണമെന്നും വ്യക്തമാക്കി. തോറ്റ് പോയാൽ വായിൽ തോന്നിയത് പറയുക അതാണ് പ്രതിപക്ഷം ഇന്ന് ചെയ്തതെന്നും തനിക്ക് ഗവര്‍ണറുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.
Content highlights: Opposition MLAs block Kerala Governor inside Assembly;ak balan criticized the opposition