റോഡിന്റെ മീഡിയനുകളിലും കൈവരികളിലും ബോർഡുകളും കൊടികളും സ്ഥാപിക്കുന്നവർക്കെതിരേ കേസെടുക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. ഫ്ളക്സ് നിരോധന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷമായി വിമർശിച്ചതിനു ശേഷമാണ് കോടതി ഉത്തരവിട്ടത്.
ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ ഉത്തരവുകൾ പിൻവലിക്കണമെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, കോടതിയുടെ മുൻപിൽ നിൽക്കുമ്പോൾ സർക്കാരിന് ആത്മാർത്ഥത വേണമെന്നും പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ നിരവധി ഉത്തരവുകൾ ഇറങ്ങിയിട്ടും അതു നടപ്പാക്കാനായില്ലെന്നും കോടതി കുറ്റപ്പെടുത്തി.
റോഡിൽ അപകടകരമായി ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതു തടയേണ്ടത് റോഡു സുരക്ഷ കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്ന സർക്കാരിൻറെ നിലപാടിനോട് കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
Content highlights: kerala highcourt trying to prosecute those who set flags on roads